Wednesday, April 3, 2013

വിരല്‍തുമ്പില്‍

ഇനിയൊരു ജന്മം ഉണ്ടെങ്കില്‍ 
എനിക്ക് നിന്‍റെഹൃദയമാകണം ...
ഓരോ നിശ്വാസതിലും ... 

ഓരോ തുടിതാളത്തിലും 
നിന്നോട് ചേര്‍ന്നിരിക്കാന്‍
നിനക്കായ്‌ തുടിക്കാന്‍ ,,

ഓരോ തുള്ളി രക്തത്തിലും 
നിന്‍റെ ജീവശ്വാസമാകാന്‍,,,
പിന്നെയും ജന്മം ഉണ്ടെങ്കില്‍ 

എനിക്ക് നിന്‍റെ മിഴികളാകണം 
നക്ഷത്രങ്ങള്‍ കൂടുകൂട്ടിയ 
നിന്‍റെ നിറമിഴിയില്‍ 
തിളങ്ങുന്ന മഴവില്ലാകണം ......
ഇനിയും എനിക്ക് നിന്‍റെ കാതുകളാകണം

 നിന്‍റെ സ്നേഹസ്വരങ്ങള്‍ 
എന്റെ കാതുകളില്‍ അലയടിക്കണം .......
ഈ സ്നേഹാക്ഷരങ്ങളില്‍ നീ 

അലിഞ്ഞില്ലാതാകുമ്പോള്‍ 
ഞാന്‍ ഇവിടം വിട്ടു  യാത്രയാകും........

*********************

വിരല്ത്തുമ്പിലൂടെ വളരുന്ന ബന്ധങ്ങള്‍ ....
ഏതോ ജന്മങ്ങളില്‍ കൈവിട്ടുപോയ 
സഹോദരങ്ങളെ തിരികെ ലഭിക്കുന്നപോലെ .....
ഒരുമിച്ചു ഉണ്ടും ഉറങ്ങിയും 
കഴിഞ്ഞിരുന്ന കൂടപ്പിറപ്പുകള്‍ 
ഒരു മുറ്റത്ത്‌ ഒത്തുകൂടിയപോലെ .....
നിഷ്കളങ്ക സ്നേഹത്തില്‍ 
പിറവികൊള്ളുന്ന ജന്മങ്ങള്‍ .......
വിരലതുമ്പില്‍ തൂങ്ങി നടക്കാന്‍ 
ഒരുപാട് ഏട്ടന്മാരുടെ കൈകള്‍ .....
പലപ്പോഴും മനസ്സിനെ തൊടുന്നുണ്ട് ...
ആശ്വസിപ്പിക്കുന്നുണ്ട്.....
എന്തിനെന്നറിയാതെ മിഴികള്‍ നനയുന്നുണ്ട്......
കൂട്ടായുള്ളവരുടെ ദുഃഖദുരിതങ്ങള്‍ 
കേള്ക്കുമ്പോള്‍ ....കാണുമ്പോള്‍....
എന്‍ അരികിലെ സ്വര്ഗ്ഗം കാണാന്‍ കഴിയുന്നുണ്ട്.......

***************************************

5 comments:

സൗഗന്ധികം said...

കൂട്ടായുള്ളവരുടെ ദുഃഖദുരിതങ്ങള്‍
കേള്ക്കുമ്പോള്‍ ....കാണുമ്പോള്‍....
എന്‍ അരികിലെ സ്വര്ഗ്ഗം കാണാന്‍ കഴിയുന്നുണ്ട്.......

ഇതു തന്നെ യദാർത്ഥ കാഴ്ച്ച..!! നമ്മൾ പലപ്പോഴും വിചാരിക്കും, നമ്മളാണ് ലോകത്തിലെ ഏറ്റവും
ഭാഗ്യഹീനൻ/ഭാഗ്യഹീന എന്ന്. ചുറ്റുമുള്ള ജീവിതക്കാഴ്ച്ചകൾ കണ്ണുതുറന്നു കണ്ടുതുടങ്ങുമ്പോഴാണ് നമ്മുടെ ദുഃഖങ്ങൾ
ഒന്നുമല്ലെന്ന് തോന്നുന്നത്.ദൈവം കൂടെയുണ്ട്.. നല്ല കവിത

ശുഭാശംസകൾ....

Neelima said...

കുറെയധികം നല്ല സുഹൃത്തുക്കളുടെ നല്ല സുഹൃത്തായി സന്തൊഷായിട്ടിരിക്കനം .
കവിത ഇഷ്ട്ടായി..

Unknown said...
This comment has been removed by the author.
Unknown said...

പ്രിയപ്പെട്ട സുഹൃത്തെ,
കവിത വളരെ നന്നായി എഴുതി !
ശുഭാസംസകൾ നേരുന്നു
മനസ്സിൽ എപ്പോഴും സന്തോഷം ഉണ്ടാകട്ടെ
സ്നേഹത്തോടെ,
ഗിരീഷ്‌

കരയാത്തസൂര്യന്‍ said...

നന്ദി എല്ലാവര്ക്കും