Monday, April 1, 2013

ഇലയട




അടുത്ത വീട്ടിലെ കുഞ്ഞിപ്പെണ്ണ്‍ ഭര്‍ത്താവ്‌ മരിച്ചു രണ്ടു മക്കളെയും കൊണ്ട് ഒറ്റയ്ക്ക് താമസിക്കുന്നു ......
യൌവനത്തിലെ വിധവയാകേണ്ടി വന്ന കുഞ്ഞിപ്പെണ്ണ്‍ നാട്ടുകാരെ കൊണ്ട് പറയിപ്പിക്കാതെ വളരെ അച്ചടക്കത്തില്‍ ജീവിക്കുന്നു .....
മക്കളെ വളര്‍ത്താന്‍ കൂലിപ്പണിയ്ക്ക് പോകുന്നു .....എന്നും ആ വീട്ടിലെ പ്രധാന പലഹാരം ആണ് ഇലയട
ഒരു പങ്കു അടുത്ത വീട്ടിലെ താമസക്കാരനായ പത്രോസ് ചേട്ടനും കിട്ടിയിരുന്നു. അത് ഉണ്ടാക്കുന്ന കുഞ്ഞിപ്പെണിനെ അയാള്‍ എന്നും പുകഴ്ത്തി പറയും ..എന്തൊരു കൈപ്പുണ്യം ആണ് കുഞ്ഞിപ്പെണ്ണേ നിനക്ക്.....വീട്ടില്‍ ഒരുത്തിയുണ്ട് എന്ത് ഉണ്ടാക്കിയാലും വായില്‍ വയ്ക്കാന്‍ കൊള്ളില്ല ......കുഞ്ഞിപ്പെണ്ണ്‍ അത് കേട്ട് ചിരിക്കും ....നല്ല ഭംഗിയാണ് അവരുടെ ചിരികാണാന്‍.....
അങ്ങിനെയിരിക്കെ ഒരു ദിവസം കുഞ്ഞിപ്പെണ്ണ്‍ മക്കളെയും കൂട്ടി അവരുടെ വീട്ടില്പ്പോയി കുട്ടികള്ക്ക് സ്ക്കൂള്‍ അവധിയാണ് കുറച്ചു ദിവസം വീട്ടില്‍ നില്‍ക്കണം ....
പത്രോസ് ചേട്ടന്‍ ഓരോ ദിവസവും കാത്തിരുന്നു ദിവസങ്ങള്‍ യുഗങ്ങള്‍ പോലെ കടന്നു പോയി ....എന്നും വഴിക്കണ്ണുമായി കാത്തിരുന്നു .....ചിലപ്പോഴൊക്കെ കൊതി സഹിക്കവയ്യാതെ വീടിനു ചുറ്റും കറങ്ങി നടന്നു........
അങ്ങിനെ കാത്തിരിക്കെ കുഞ്ഞിപ്പെണ്ണ്‍ മക്കളെയും കൂട്ടി വിരുന്നു കഴിഞ്ഞു എത്തി ...പക്ഷെ പത്രോസ് ചേട്ടനെ കണ്ടിട്ട് കണ്ട ഭാവം പോലും നടിച്ചില്ല......രണ്ടു ദിവസം കുഞ്ഞിപ്പെന്നിന്റെ വീടിനു മുന്പില്‍ കൂടി പോയിട്ട് പോലും ഒന്ന് വിളിച്ചു പോലുമില്ല ....
അന്ന് രാത്രി പത്രോസ് ചേട്ടന്‍ മനസ്സില്‍ ഉറപ്പിച്ചു ...നാളെ ജോലിയ്ക്ക് പോകണ്ട ഇങ്ങനെ ആഗ്രഹം അടക്കാന്‍ വയ്യ അറ്റകൈ പ്രയോഗിക്കുക തന്നെ പിന്നീട് വരുന്ന നാണക്കേട് ഒന്നും പത്രോസ് ചേട്ടന്‍ ചിന്തിച്ചില്ല മനസ്സില്‍ ഒരേ ഒരു ആഗ്രഹം മാത്രം ഒരേഒരു ലക്‌ഷ്യം
അയാള്‍ നേരം വെളുക്കാന്‍ കാത്തിരുന്നു കുഞ്ഞിപെണ്ണിന്റെ വീട്ടിലേക്കു ഇടയ്ക്ക് ഒളിഞ്ഞു നോക്കി ......അവളുടെ മക്കള്‍ സ്ക്കൂളിലെയ്ക്ക് പോകുന്നത് കണ്ട പത്രോസ് ചേട്ടന്‍ പതുങ്ങി പതുങ്ങി കുഞ്ഞിപെണ്ണിന്റെ അടുക്കള വാതില്ക്ക്ല്‍ എത്തി ഓലകൊണ്ട് കെട്ടിയുണ്ടാക്കിയ വാതില്‍ പതുക്കെ എടുത്തു മാറ്റിവച്ചു ശബ്ദമുണ്ടാക്കാതെ പൂച്ചയെപ്പോലെ പതുങ്ങി അകത്തു കയറി ചുറ്റും നോക്കി ആരെയും കാണുന്നില്ല ആര്‍ത്തിയോടെ പത്രോസ് ചേട്ടന്‍ പണി തുടങ്ങി........കുഞ്ഞിപെണ്ണിന്‍റെ നിലവിളി കേട്ടാണ് നാട്ടുകാര്‍ ഓടിക്കൂടിയത് അവര്‍ വീടിനു ചുറ്റും നിരന്നു വാതില്‍ തുറന്നു കള്ളനെപ്പിടിക്കാന്‍ അകത്തു കടന്നവര്‍ കണ്ടത് വായിലും കയ്യിലുമായി ഇലയടയുമായി നിന്ന് കണ്ണുമിഴിയ്ക്കുന്ന പത്രോസ് ചേട്ടനെയാണ്!!!
 

8 comments:

Aneesh chandran said...

ഇലയട മധുരമായിരിക്കുന്നു.

റിനി ശബരി said...

പത്രൊസ് ചേട്ടന്‍ ആളേ ബേജാറാക്കിയോ ..? :)
പത്താമുദയത്തിനും , ദീപാവലിക്കും കിട്ടിയിരുന്ന
ഇലയട നാവിലേക്ക് വീണ്ടും വന്നു ...
വട്ടയിലയില്‍ മടക്കി , ചൂടോടെ എടുത്ത്
തിന്നുന്ന അതിന്റെയൊരു മധുരം ....

Unknown said...

nice suspens

niDheEsH kRisHnaN @ ~അമൃതംഗമയ~ said...

നല്ല മധുരമായിരിക്കുന്നു.

Neelima said...

മധുരമുണ്ട് കേട്ടോ

കരയാത്തസൂര്യന്‍ said...

എല്ലാവര്ക്കും നന്ദി ....:)

ajith said...

ഇലയട വേണം

കരയാത്തസൂര്യന്‍ said...

എടുത്തോളൂ അജിതെട്ടോ :)